തിരുവനന്തപുരം: ഇടുക്കി ജല വൈദ്യുതി പദ്ധതിയുടെ രണ്ടാംനിലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം 2023ൽ ആരംഭിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. വൈദ്യുതി കുറഞ്ഞ വിലയില്‍ ലഭിക്കുന്ന വാങ്ങൽ കരാറുകളിൽ ഏര്‍പ്പെട്ടും നിലവിലെ വില കൂടിയ വൈദ്യുതി ലഭിക്കുന്ന കരാറുകളില്‍നിന്ന് പുറത്തുവന്നും ഈ വർഷം തന്നെ ബോര്‍ഡിനെ പ്രവര്‍ത്തനലാഭത്തിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതുവത്സരത്തോടനുബന്ധിച്ച് കെ.എസ്.ഇ.ബി ജീവനക്കാരുടെ ഓൺലൈൻ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിര്‍മാണം ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്ന 24 മെഗാവാട്ടിന്റെ പെരിങ്ങല്‍കുത്ത്, 40 മെഗാവാട്ടിന്റെ തോട്ടിയാർ, 24 മെഗാവാട്ടിന്റെ ഭൂതത്താന്‍കെട്ട്, 60 മെഗാവാട്ടിന്റെ പള്ളിവാസൽ പദ്ധതികൾ 2022ല്‍ കമീഷൻ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.