തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച തുടർച്ചയായ അവധിദിവസങ്ങളില്‍ ഉദ്യോഗസ്ഥരുടെ അസാന്നിധ്യം മുതലെടുത്ത് നടന്നേക്കാവുന്ന നിയമലംഘനങ്ങൾ തടയാൻ റവന്യൂമന്ത്രി കെ. രാജൻ നിർദേശം നൽകി. ജില്ല കലക്ടർമാരുടെ നേതൃത്വത്തിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ നോഡൽ ഓഫിസർമാരായി നിയോഗിക്കും.
താലൂക്കുകളിൽ ടീമുകൾ 24x7 മണിക്കൂർ പ്രവർത്തിക്കും. സംസ്ഥാനതല ഏകോപനം അസിസ്റ്റൻറ് കമീഷണറുടെ നേതൃത്വത്തിൽ ലാൻഡ് റവന്യൂ കമീഷണറേറ്റിൽ നടക്കും. സംസ്ഥാന കൺട്രോൾ റൂമിെൻറയും ജില്ല, താലൂക്ക് കൺട്രോൾ റൂമുകളുടെയും ഫോൺ നമ്പറുകൾ ചുവടെ.
സംസ്ഥാന കൺട്രോൾ റൂം: 04712333198, ജില്ല കൺട്രോൾ റൂം: 1077.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.