പ്രവർത്തക കൺവെൻഷനുകളുമായി കോൺഗ്രസ്​; കേരളത്തിൽ ഫെബ്രുവരി നാലിന്​

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്​ ഒരുങ്ങാൻ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ സംസ്ഥാനങ്ങളിൽ പ്രവർത്തക കൺവെൻഷൻ വിളിക്കാൻ കോൺഗ്രസ്​ തീരുമാനിച്ചു. പാർട്ടി പുതുതായി സർക്കാർ രൂപവത്കരിച്ച തെലങ്കാനയിൽ വ്യാഴാഴ്ച തുടക്കം.

കേരളത്തിൽ ​അടുത്ത മാസം നാലിന്​. ഉത്തരാഖണ്ഡ്​ 28, ഡൽഹി​ ഫെബ്രുവരി മൂന്ന്​, ഹിമാചൽ പ്രദേശ്​ 10, പഞ്ചാബ്​ 11, തമിഴ്​നാട്​ 13, ഝാർഖണ്ഡ്​ 15 എന്നിങ്ങനെയും തീയതികൾ നിശ്ചയിച്ചു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത്​ ജോഡോ ന്യായ് യാത്രക്കിടയിൽ തന്നെയാണ്​ കൺവെൻഷനുകൾ. 

Tags:    
News Summary - Congress with worker conventions; February 4th in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.