Posted On
date_range Updated On
date_range മാർപാപ്പയുടെ സന്ദർശനം ന്യൂനപക്ഷ വിരുദ്ധരുടെ മനം മാറ്റട്ടെയെന്ന് കെ.സി. വേണുഗോപാൽ
കൽപ്പറ്റ: ന്യൂനപക്ഷ വിരുദ്ധ സമീപനം സ്വീകരിക്കുന്നവർക്ക് മനംമാറ്റത്തിന് മാർപാപ്പയുടെ സന്ദർശനം ഉപകരിക്കട്ടെയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ ഡി.സി.സി സംഘടിപ്പിച്ച ഇന്ദിരാ ഗാന്ധി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതിനെ കോൺഗ്രസ് സ്വാഗതം ചെയ്യുന്നു. ഗോവയിലെയും മണിപ്പൂരിലെയും തെരഞ്ഞെടുപ്പല്ല മോദിയുടെ ലക്ഷ്യമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന് പ്രതിസന്ധി പുത്തരിയല്ല. കോൺഗ്രസിന്‍റെ പതനം കാണാൻ ആരും കാത്തിരിക്കേണ്ടന്നും പഴയ പ്രതാപത്തോടെ ഫിനിക്സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേൽകുമെന്ന് വേണുഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.