കണ്ണൂർ: മകനെ അതിക്രൂരമായി കൊല ചെയ്തിട്ടും കലി തീരാതെ കോൺഗ്രസ് നടത്തുന്ന അപവാദ പ്രചാരണങ്ങൾ നിർത്തണമെന്നും കുത്തിനോവിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇടുക്കിയിൽ കൊലചെയ്യപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ മാതാപിതാക്കൾ കണ്ണൂരിൽ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ധീരജ് കള്ളും കഞ്ചാവുമടിച്ച് നടന്നിരുന്ന കൂട്ടത്തിലാണെന്നും ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമാണെന്നും പറയുന്നതിലൂടെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും ഇടുക്കി ഡി.സി.സി പ്രസിഡന്റ് പി.എ. മാത്യുവും ഞങ്ങളെ കൊല്ലാതെ കൊല്ലുകയാണ്. പിതാവ് രാജേന്ദ്രനും മാതാവ് പുഷ്പകലയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.