Posted On
date_range Updated On
date_range സംവിധായകൻ കമലിന്‍റെ വീട്ടിലേക്ക് കോൺഗ്രസ് മാർച്ച്
കൊടുങ്ങല്ലൂർ: ദേശീയ അവാർഡ് ജേതാവ് നടൻ സലിംകുമാറിനെ ചലച്ചിത്രോത്സവത്തിൽനിന്ന് മാറ്റിനിർത്തിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിെൻറ കൊടുങ്ങല്ലൂരിലെ വീട്ടിലേക്ക് മാർച്ച് നടത്തി. ഇന്ദിര ഭവനിൽനിന്ന് ആരംഭിച്ച മാർച്ച് കമലിെൻറ വീടിെൻറ 150 മീറ്റർ അകലെ പൊലീസ് തടഞ്ഞു.
തുടർന്ന് നടന്ന പ്രതിഷേധയോഗം കോൺഗ്രസ് തൃശൂർ ജില്ല ജനറൽ ജനറൽ സെക്രട്ടറി അഡ്വ. പി.എച്ച്. മഹേഷ് ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡൻറ് ഇ.എസ്. സാബു അധ്യക്ഷത വഹിച്ചു. മേത്തല മണ്ഡലം പ്രസിഡൻറ് വി.എം. ജോണി, യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ നിയോജക മണ്ഡലം പ്രസിഡൻറ് വി.എസ്. അരുൺരാജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.