രാജ്ഭവന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം: വി.ഡി. സതീശനും രമേശ് ചെന്നിത്തലയും അറസ്റ്റിൽ

തിരുവനന്തപുരം: നാഷനൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരടക്കമുള്ള കോൺഗ്രസ് നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്. വി.ഡി. സതീശന്റെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിലായിരുന്നു മാർച്ച്. രാജ്ഭവന് മുന്നിൽ ബാരിക്കേഡ് വെച്ച് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

കോ​ൺ​ഗ്ര​സ് മു​ഖ​പ​ത്ര​മാ​യ നാ​ഷ​ന​ൽ ഹെ​റാ​ൾ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ക​ള്ള​പ്പ​ണ കേ​സി​ൽ പാ​ർ​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ ഇ.​ഡി മൂന്നാം ദിവസവും ചോദ്യം ചെയ്തിരുന്നു. ക​ഴി​ഞ്ഞ 21ന് ​സോ​ണി​യ​യെ ര​ണ്ടു മ​ണി​ക്കൂ​റും ചൊവ്വാഴ്ച ആറു മണിക്കൂറും ഇ.​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു. കോ​ൺ​ഗ്ര​സ് മു​ഖ​പ​ത്ര​മാ​യ നാ​ഷ​ന​ൽ ഹെ​റാ​ൾ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ക​ള്ള​പ്പ​ണ കേ​സി​ൽ പാ​ർ​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ ഇ.​ഡി ചോദ്യം ചെയ്യുന്നത് മൂന്നാം ദിവസവും തുടരുന്നു. ക​ഴി​ഞ്ഞ 21ന് ​സോ​ണി​യ​യെ ര​ണ്ടു മ​ണി​ക്കൂ​റും ചൊവ്വാഴ്ച ആറു മണിക്കൂറും ഇ.​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു.

Tags:    
News Summary - congress protest in rajbhavan; VD satheeshan and ramesh chennithala arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.