കോൺഗ്രസ് അധ്യക്ഷൻ: തരൂരിന്‍റെ അഭിപ്രായത്തോട് യോജിപ്പില്ല -പി.സി വിഷ്ണുനാഥ്
തിരുവനന്തപുരം: കോൺഗ്രസിന് ദേശീയ നേതൃത്വമില്ലെന്ന അഭിപ്രായത്തോട് യോജിപ്പില്ലെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്. പാർട്ടിയുടെ എല്ലാ കാര്യങ്ങളിലും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയ ഗാന്ധിയും ഇടപെടുന്നുണ്ട്. അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിൽ ഇപ്പോഴുള്ളത് സ്വാഭാവിക കാലതാമസമാണെന്നും പി.സി വിഷ്ണുനാഥ് മാധ്യമങ്ങളോട് പറഞ്ഞു.
നേതൃത്വത്തെക്കുറിച്ച അവ്യക്തത കോൺഗ്രസിന് ക്ഷതമേൽപിക്കുന്നുണ്ടെന്ന് മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് എം.പിയുമായ ശശി തരൂർ വ്യക്തമാക്കിയിരുന്നു. യുവനേതാവിനെ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കണം. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ പ്രിയങ്ക ഗാന്ധി മത്സരിക്കാൻ മുന്നോട്ടുവരുമെന്ന പ്രതീക്ഷയും തരൂർ പ്രകടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.