ചേർപ്പ്: ഗീതഗോപി എം.എൽ.എ സമരം നടത്തിയിടത്ത് യൂത്ത് കോൺഗ്രസ് ചാണകം തളിച്ചു. ദലിത് സമുദായാംഗമാണ് ഗീത ഗോപി. തകർന്ന് കിടക്കുന്ന ചേർപ്പ്- തൃപ്രയാർ റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ ചേർപ്പ് സിവിൽ സ്റ്റേഷനിലെ പൊതുമരാമത്ത് ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. അവർ ഇരുന്നിടമാണ് ചാണകം കലക്കി തളിച്ച് ശുദ്ധീകരിച്ചത്.
എം.എൽ.എയുടെ സമരം പ്രഹസനമായത് കൊണ്ടാണേത്ര ശുദ്ധീകരണം നടത്തിയത്. ചേർപ്പ് പഞ്ചായത്ത് പ്രസിഡൻറ് സി.കെ.വിനോദ്, അംഗം എം.സുജിത്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രകടനമായെത്തിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാണകം തളിച്ചത്.
ദലിത് വിഭാഗത്തിൽപെട്ട എം.എൽ.എയെ പ്രാകൃത രീതിയിൽ അധിക്ഷേപിച്ചത് പ്രതിഷേധാർഹമാണെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ.വൽസരാജ് ആവശ്യപ്പെട്ടു. സി.പി.ഐ ചേർപ്പ് മണ്ഡലം കമ്മിറ്റി യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ ചേർപ്പ് പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.