തിരുവനന്തപുരം: കോൺഗ്രസ് എം.പിമാർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കേരളത്തിൻെറ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ. കെ.പി.സി.സി പ്രസിഡൻറായതിനാൽ മത്സരിക്കണമോ എന്ന കാര്യം മുല്ലപ്പള്ളി രാമചന്ദ്രന് തീരുമാനിക്കാമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോൺഗ്രസിൻെറ സ്ഥനാർഥി പട്ടിക സംബന്ധിച്ച് ഏകദേശ ധാരണയായതായും താരീഖ് അൻവർ വ്യക്തമാക്കി.
അതേസമയം, കോൺഗ്രസ് സ്ഥാനാർഥി പട്ടിക പത്താം തീയതിയോടു കൂടി പൂർത്തിയാക്കാനാണ് തീരുമാനമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. വിജയ സാധ്യതയുള്ള സ്ഥാനാർഥികളെ മത്സരിപ്പിക്കാനാണ് പൊതു ധാരണ. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും മറ്റ് എം.പിമാരും മത്സരിക്കുന്ന കാര്യങ്ങൾ തീരുമാനിക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണെന്നും വേണുഗോപാൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.