Posted On
date_range Updated On
date_range ലിനിയുടെ ഭർത്താവിന്‍റെ ഓഫിസിലേക്ക് കോൺഗ്രസിന്‍റെ പ്രതിഷേധ മാർച്ച്
കോഴിക്കോട്: സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിനെതിരെ പ്രതിഷേധിച്ച് കോണ്‍ഗ്രസ്. സജീഷ് ജോലി ചെയ്യുന്ന പ്രൈമറി ഹെൽത്ത് സെന്‍ററിലേക്കാണ് പ്രതിഷേധ മാര്‍ച്ചുമായി കോണ്‍ഗ്രസ് എത്തിയത്.
ആരോഗ്യമന്ത്രി കെ .കെ ശൈലജയെ പരിഹസിച്ച് പ്രസംഗിച്ച കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ കഴിഞ്ഞ ദിവസം സജീഷ് ഫേസ്ബുക്കിലൂടെ വിമർശിച്ചിരുന്നു. ഇതിനെതിരെയാണ് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
ലിനിയുടെ മരണശേഷം തങ്ങളെ വിളിക്കുക പോലും ചെയ്യാത്ത ആളാണ് മുല്ലപ്പള്ളിയെന്നായിരുന്നു സജീഷിന്‍റെ കുറിപ്പ്, നിപ പ്രതിരോധ സമയത്ത് മുല്ലപ്പള്ളി ഗസ്റ്റ് റോളില്‍ പോലും ഇല്ലായിരുന്നുവെന്നും സജീഷ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.