സി.പി.എം സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കേണ്ട, കെ.വി തോമസിനോട് എ.ഐ.സി.സി

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കേണ്ടെന്ന് എ.ഐ.സി.സി അറിയിച്ചു. കെ.പി.സി.സി നിര്‍ദ്ദേശം പാലിക്കണമെന്ന കെ. വി തോമസിന് നിര്‍ദ്ദേശം നല്‍കി. നേതാക്കൾ കെ പി സി സി തീരുമാനത്തോടൊപ്പം നിൽക്കണം. മുൻ നിലപാടിൽ മാറ്റമില്ലെന്നും പ്രത്യേകിച്ച് നിർദേശം നൽകില്ലെന്നും എ.ഐ.സി.സി വ്യക്തമാക്കി. അനുമതിയുടെ കാര്യത്തില്‍ ദേശീയ നേതൃത്വം തീരുമാനം എടുക്കില്ലെന്നാണ് എ.ഐ.സി.സി നിലപാട്.

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ അനുമതി തേടി കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് അധ്യക്ഷ സോണിയ ഗാന്ധിയെ സമീപിച്ചിരുന്നു. ഹൈക്കമാന്‍ഡ് നിലപാട് അറിഞ്ഞശേഷം തീരുമാനം എടുക്കുമെന്നാണ് കെ.വി തോമസ് അറിയിച്ചത്. അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എ.ഐ.സി.സി നിലപാട് അറിയിച്ചത്.

കണ്ണൂരില്‍ നടക്കുന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായി നടത്തുന്ന സെമിനാറിലേക്കാണ് കെ.വി തോമസിനും ശശി തരൂരിനും സി.പി.എമ്മിന്‍റെ ക്ഷണം ലഭിച്ചത്. എന്നാല്‍ കെ. റെയില്‍ അടക്കം നിരവധി വിഷയങ്ങളില്‍ സി.പി.എമ്മുമായി അഭിപ്രായ വ്യത്യാസം നിലനിൽക്കെ ഇരുവരും സി.പി.എം പരിപാടില്‍ പങ്കെടുക്കരുതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ വിലക്കിയിരുന്നു.

ഇതിനെതിരെ ശശി തരൂര്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചെങ്കിലും പരിപാടിയില്‍ പങ്കെടുക്കരുതെന്ന നിര്‍ദേശമാണ് സോണിയാ ഗാന്ധിയില്‍ നിന്ന് ലഭിച്ചത്.പിന്നാലെയാണ് കെ.വി തോമസും സെമിനാറില്‍ പങ്കെടുക്കാന്‍ അനുമതി തേടി ദേശീയ നേതൃത്വത്തെ സമീപിച്ചത്. ഒൻപതാം തിയതിയാണ് സി.പി.എം സെമിനാര്‍ സംഘടിപ്പിക്കുന്നത്.

Tags:    
News Summary - Congress leaders should not attend CPM seminar, says AICC to KV Thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.