പ്രമുഖ കോൺഗ്രസ് നേതാവ് യു.കെ ഭാസി അന്തരിച്ചു

മലപ്പുറം: ജില്ലയിലെ മുതിർന്ന കോൺഗ്രസ്​ നേതാവും മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ യു.കെ ഭാസി (75) അന്തരിച്ചു. ബു ധനാഴ്​ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഉച്ചക്ക് ശേഷം താനൂർ കട്ടിലങ്ങാട ിയിലെ വീട്ടുവളപ്പിൽ നടക്കും.

രണ്ട് പതിറ്റാണ്ട് ഡി.സി.സി പ്രസിഡൻറായിരുന്ന അദ്ദേഹം ജില്ലയിൽ കോൺഗ്രസി​​െൻറ വളർച്ചയിൽ പങ്ക് വഹിച്ച പ്രധാനികളിൽ ഒരാളാണ്. ഏറ്റവും കൂടുതൽ കാലം ഡി.സി.സി അധ്യക്ഷ പദവിയിലിരുന്ന നേതാവെന്ന ഖ്യാതിയും യു.കെ ഭാസിക്കുണ്ട്. കെ.എസ്.യുവിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ്, പാലക്കാട് ജില്ലാ പ്രസിഡൻറ്​, യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി, മലപ്പുറം ജില്ലാ പ്രസിഡൻറ്​, കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

1981 മുതൽ 2001വരെയാണ് അദ്ദേഹം ജില്ലാ കോൺഗ്രസി​​െൻറ സാരഥിയായി പ്രവർത്തിച്ചത്. 2001 മുതൽ 2013 വരെ കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായി.
താനൂർ അർബൻ ബാങ്കി​​െൻറ സ്ഥാപകനാണ്. താനൂർ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നിട്ടുണ്ട്. മകൻ ഡോ. യു.കെ. അഭിലാഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ്.
ഭാര്യ: ശശിപ്രഭ.
മറ്റ് മക്കൾ: ധന്യ, ഭവ്യ.

Tags:    
News Summary - congress leader UK Bhasi passed away -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.