Posted On
date_range Updated On
date_range കോൺഗ്രസിന് ഒറ്റ നിലപാടേയുള്ളൂ, അത് ഫലസ്തീനൊപ്പം; വിവാദ പരാമർശത്തിൽ തരൂർ തന്നെ നിലപാട് വിശദീകരിച്ചിട്ടുണ്ട് -വി.ഡി. സതീശൻ
കണ്ണൂർ: കോഴിക്കോട്ടെ മുസ്‍ലിം ലീഗ് റാലിയിൽ നടത്തിയ വിവാദ പരാമർശത്തിൽ ശശി തരൂർ എം.പി തന്നെ നിലപാട് വിശദീകരിച്ചിട്ടുണ്ടെന്നും കോൺഗ്രസിന്റെ നിലപാട് ‘സ്വതന്ത്ര ഫലസ്തീൻ’ എന്നതാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ അപലിച്ചുകൊണ്ട് കോൺഗ്രസ് നേരത്തെ നിലപാട് പ്രഖ്യാപിച്ചതാണ്. കോൺഗ്രസ് വർക്കിങ് കമ്മിറ്റിയുടെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അത് വ്യക്തമാക്കിയതുമാണ്. അതാണ് പാർട്ടി നിലപാട്. ആ നിലപാടിൽ ഒരുമാറ്റവുമില്ല. പാർട്ടി തീരുമാനമാണ് ഞാൻ പറയുന്നതെന്നും വി.ഡി. സതീശൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
വിചാരണ നേരിടുന്ന കെ.ബി. ഗണേഷ്കുമാറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തരുതെന്നും ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.