തദ്ദേശ തെരഞ്ഞെടുപ്പ്: കൊച്ചി കോർപറേഷനിലേക്ക് ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

കൊച്ചി: കോർപറേഷൻ തെരഞ്ഞെടുപ്പിലേക്ക് ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. 40 പേരുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയാണ് പുറത്തുവിട്ടത്. കെ.പി.സി.സി ജനറൽ സെ​ക്രട്ടറി ദീപ്തി മേരി വർഗീസ് ജനറൽ സീറ്റിൽ മത്സരിക്കും. ആന്റണി കൂരിത്തറ, എം.ജി അരിസ്റ്റോട്ടിൽ, ഷൈനി മാത്യു തുടങ്ങിയ പ്രമുഖരും മത്സരിക്കും.

മേയറെ തെരഞ്ഞെടുപ്പിന് ശേഷം പ്രഖ്യാപിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. സി.പി.എം വിട്ടുവന്ന മുൻ ലോക്കൽ സെക്രട്ടറി ചന്ദ്രൻ വൈറ്റിലയിൽ സ്വതന്ത്രനായി മത്സരിക്കും.

Tags:    
News Summary - Congress announces first phase of candidates for Kochi Corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.