സ്ഥാ​പി​ച്ച ഫ്ല​ക്സി​ന്​ സ​മീ​പം ജി​ഷ്ണു

സ്വയം അഭിനന്ദിച്ച് ഫ്ലക്സ് സ്ഥാപിച്ച കുഞ്ഞാക്കുവിന് വിദ്യാഭ്യാസ മന്ത്രിയുടെ അഭിനന്ദനം

പത്തനംതിട്ട: എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ചതിന് സ്വയം അഭിനന്ദിച്ച് ഫ്ലക്സ് ബോർഡ് സ്ഥാപിച്ച കുഞ്ഞാക്കുവിന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ അഭിനന്ദനം. ഇനിയെത്ര ചരിത്രം വഴിമാറാനിരിക്കുന്നു പ്രിയ കുഞ്ഞാക്കൂ എന്നു പറഞ്ഞ് മന്ത്രി ഫേസ്ബുക്കിൽ അഭിനന്ദിച്ച് പോസ്റ്റിടുകയായിരുന്നു.

'കൊടുമൺ അങ്ങാടിക്കൽ തെക്ക് മണ്ണമ്പുഴ പടിഞ്ഞാറ്റേതിൽ അരിയംകുളത്ത് ഓമനക്കുട്ടന്‍റെയും ദീപയുടെയും മകൻ കുഞ്ഞാക്കു എന്ന ജിഷ്ണു എസ്.എസ്.എൽ.സി പരീക്ഷയിലെ സ്വന്തം വിജയം റോഡരികിൽ ഫ്ലക്സ് സ്ഥാപിച്ചാണ് ആഘോഷിച്ചത് എന്നറിഞ്ഞു. ആ കുസൃതിയുടെ മേമ്പൊടി ഇഷ്ടപ്പെട്ടു, അതുകൊണ്ടാണ് ഈ പോസ്റ്റ്' എന്ന് മന്ത്രി കുറിച്ചു.

ചിലർ വരുമ്പോൾ ചരിത്രം വഴിമാറുമെന്ന് കുഞ്ഞാക്കുതന്നെ പറയുന്നുണ്ട്. അങ്ങനെയാകട്ടെ എന്ന് ആശംസിക്കുന്നു. ജീവിതപരീക്ഷയിലും വിജയം കുഞ്ഞാക്കുവിനെ തേടിയെത്തട്ടെ എന്നും മന്ത്രി ആശംസിക്കുന്നു.

മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്

കൊടുമൺ അങ്ങാടിക്കൽ തെക്ക് മണ്ണമ്പുഴ പടിഞ്ഞാറ്റേതിൽ അരിയംകുളത്ത് ഓമനക്കുട്ടന്റേയും ദീപയുടെയും മകൻ കുഞ്ഞാക്കു എന്ന ജിഷ്ണുവിനെ കുറിച്ചുള്ള വാർത്ത കണ്ടു. സ്വന്തം വിജയം ആഘോഷിക്കാൻ എസ്.എസ്.എൽ.സി. പരീക്ഷാഫലം വന്ന് രണ്ടുദിവസം കഴിഞ്ഞപ്പോൾ കൊടുമൺ അങ്ങാടിക്കൽ റോഡിൽ അങ്ങാടിക്കൽ തെക്ക് മണക്കാട്ട് ദേവീ ക്ഷേത്രത്തിനു സമീപം റോഡരികിൽ ഒരു ഫ്ലെക്സ് സ്ഥാപിച്ചാണ് കുഞ്ഞാക്കു സ്വന്തം വിജയം ആഘോഷിച്ചത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആ കുസൃതിയുടെ മേമ്പൊടി ഇഷ്ടപ്പെട്ടു, അത് കൊണ്ടാണ് ഈ പോസ്റ്റ്.

പഠനവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്ക് നമ്മുടെ സംവിധാനം എല്ലാ പിന്തുണയും നൽകും. ചിലർ വരുമ്പോൾ ചരിത്രം വഴിമാറുമെന്ന് കുഞ്ഞാക്കു തന്നെ ഫ്ലെക്സിൽ പറയുന്നുണ്ട്. അങ്ങിനെയാകട്ടെ എന്ന് ആശംസിക്കുന്നു. ജീവിത പരീക്ഷയിലും മികച്ച വിജയം കുഞ്ഞാക്കുവിനെ തേടിയെത്തട്ടെ...

Tags:    
News Summary - Congratulations from the Minister of Education to Kunjaku

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.