Posted On
date_range Updated On
date_range തിരുവനന്തപുരം ഞാണ്ടൂർക്കോണത്ത് സംഘർഷം; മൂന്നുപേർക്ക് വെട്ടേറ്റു
തിരുവനന്തപുരം: ഞാണ്ടൂർക്കോണത്ത് അംബേദ്‍കർ കോളനിയിലുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് വെട്ടേറ്റു. ഞായറാഴ്ച രാത്രി 8.30നാണ് സംഭവം. കോളനിവാസികളായ രാഹുൽ, അഭിലാഷ്, രാജേഷ് എന്നിവർക്കാണ് വെട്ടേറ്റത്. രാഹുലിന് കഴുത്തിലും കൈയിലും ഗുരുതര പരിക്കുണ്ട്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴക്കൂട്ടം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.