Posted On
date_range Updated On
date_range 'വാരിസ്’ കാണാൻ തീയറ്ററിലെത്തിയ യുവാക്കൾ തമ്മിൽ സംഘർഷം; വാഹനങ്ങൾ തകർത്തു
മറയൂർ: തിയറ്ററിലുണ്ടായ സംഘർഷത്തിൽ വാഹനങ്ങൾ തകർത്തു. വിജയ്യുടെ തമിഴ് സിനിമ ‘വാരിസ്’ റിലീസായ ദിവസം രാത്രി ഒമ്പത് മണിയുടെ പ്രദർശനം കാണാൻ മറയൂർ ചന്ദന തിയറ്റിൽ എത്തിയ യുവാക്കളാണ് സംഘർഷമുണ്ടാക്കിയത്.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവരമറിഞ്ഞ് തിയറ്റർ പരിസരത്ത് എത്തിയ പൊലീസ് സംഘർഷം ഒഴിവാക്കിയെങ്കിലും പ്രദർശനം കഴിഞ്ഞ് പുറത്തിറങ്ങിയ യുവാക്കൾ യാത്രക്കിടെ പള്ളനാട്ടിൽവെച്ച് പിക്അപ് ജീപ്പ്, ഓട്ടോ, ബൈക്ക് എന്നിവയുടെ ഗ്ലാസ് തകർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.