എന്‍. ശിവരാജന്
പാലക്കാട്: മദ്യനിര്‍മ്മാണശാല സംബന്ധിച്ച പ്രതിഷേധത്തില്‍ ബി.ജെ.പിയില്‍ ഭിന്നത മറനീക്കി പുറത്തേക്ക്. ജലചൂഷണം ഇല്ലെങ്കില്‍ കമ്പനി പ്രവര്‍ത്തിക്കുന്നതില്‍ എന്താണ് തെറ്റെന്നാണ് ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍ ചോദിക്കുന്നത്.
പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ വൈകിട്ട് മദ്യപിക്കാന്‍ പോകുന്നുണ്ടോ എന്ന് കൂടി പരിശോധിക്കണമെന്നാണ് ശിവരാജന്‍ പറയുന്നത്. മദ്യനിര്‍മ്മാണശാലക്കെതിരെ ബി.ജെ.പി നേതൃത്വത്തിൽ പ്രതിഷേധമുയര്‍ത്തുന്നതിനിടെ പദ്ധതിയെ പിന്തുണക്കുന്ന ശിവരാജന്റെ പ്രതികരണം ബി.ജെ.പിയെ വെട്ടിലാക്കുകയാണ്.
ഒടുപാട് പേര്‍ക്ക് ജോലി കിട്ടാന്‍ സാധ്യതയുളള പദ്ധതിയെന്ന നിലയില്‍ മദ്യനിര്‍മ്മാണശാലയെ എതിര്‍ക്കേണ്ടതില്ലെന്നാണ് എന്‍. ശിവരാജന്റെ വാദം. പ്രതിഷേധത്തെപ്പറ്റി മുതിര്‍ന്ന നേതാവായ തന്നോട് കൂടിയാലോചന നടത്താത്തതിലും ശിവരാജന് അതൃപ്തിയുണ്ടെന്ന് പറയുന്നു.
പാലക്കാട് ബി.ജെ.പിയിലെ വിഭാഗീയതയാണ് ഭിന്ന സ്വരമുണ്ടാകാൻ കാരണമെന്ന് പറയപ്പെടുന്നു. ഇന്ന് യുവമോർച്ചയുടെ നേതൃത്വത്തിൽ മന്ത്രി എം.ബി. രാജേഷിനെറ വീട്ടിലേക്ക് മാർച്ച് നടത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.