കോഴിക്കോട് ഞായറാഴ്ചകളിൽ സമ്പൂർണ ലോക് ഡൗൺ

കോഴിക്കോട്: ജില്ലയില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകുന്നത് വരെ ലോക് ഡൗണ്‍ തുടരുമെന്നും ജില്ലാഭരണകൂടം അറിയിച്ചു.

അവശ്യവസ്തുക്കളുടെ കടകളും മെഡിക്കൽ ഷോപ്പുകളും മാത്രമേ ഞായറാഴ്ചകളിൽ തുറക്കാൻ അനുവദിക്കുകയുള്ളൂ. വൈദ്യസഹായത്തിനും അടിയന്തിര ആവശ്യങ്ങൾക്കും വേണ്ടി മാത്രം പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം. ജില്ലയിലെ കൊയിലാണ്ടി, ചോമ്പാല ഹർബറുകളുടെ പ്രവർത്തനം ഇനിയൊരു ഉത്തരവുണ്ടാന്നതുവരെ നിരോധിക്കുന്നതായും കലക്ടർ സാംബശിവറാവു പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. 

അതേ സമയം, പഞ്ചായത്ത് പ്രസിഡന്‍റടക്കം 53 പേർക്ക് കോവിഡ് സ്ഥിരീകരിച്ച തൂണേരിയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ആന്‍റിജന്‍ ടെസ്റ്റില്‍ 43 പേര്‍ കൂടി കോവിഡ് പോസിറ്റീവായി. വടകരയില്‍ ആന്‍റിജന്‍ ടെസ്റ്റില്‍ 16 പേർ പോസിറ്റീവായി. ജില്ലയില്‍ ചൊവ്വാഴ്ച 58 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 21 പേര്‍ക്ക് രോഗം ഭേദമായി.

Tags:    
News Summary - complete lock down in Kozhikode-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.