വിഷ്ണുവിനെ പൊ​ലീ​സ് വാഹനത്തിലേക്ക് കയറ്റുന്നതിന്‍റെ സി.സി ടി.വി ദൃശ്യം

എസ്.എഫ്.ഐ നേതാവിനെ പൊലീസ് മർദിച്ചതായി പരാതി

പള്ളുരുത്തി: എസ്.എഫ്.ഐ നേതാവിനെ പള്ളുരുത്തി പൊലീസ് മർദിച്ചതായി പരാതി. എസ്.എഫ്.ഐ പള്ളുരുത്തി ഏരിയ വൈസ് പ്രസിഡന്‍റും അക്വിനാസ് കോളജ് യൂനിയൻ ചെയർമാനുമായ പി.എസ്. വിഷ്ണുവാണ് മർദനമേറ്റ് കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

ചൊവ്വാഴ്ച ഉച്ചയോടെ ഇടക്കൊച്ചി അക്വിനാസ് കോളജിന്‍റെ ബസ് സ്റ്റോപ്പിന് സമീപത്താണ് സംഭവം. കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയെ ഹെൽമറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് തടഞ്ഞുവെച്ചിരുന്നു. ഇതുസംബന്ധമായ തർക്കത്തിനിടെ എസ്.ഐ അശോകൻ വിദ്യാർഥിയെ അസഭ്യം പറഞ്ഞുവെന്നാണ് ആരോപണം. അസഭ്യം പറഞ്ഞത് അവിടെയുണ്ടായിരുന്ന വിഷ്ണു ചോദ്യം ചെയ്തു.

ഇതോടെ എസ്.ഐ വിഷ്ണുവിനെ മർദിക്കുകയും ജീപ്പിലേക്ക് വലിച്ചിടുകയും ചെയ്തുവെന്ന് വിദ്യാർഥികൾ പറയുന്നു. വിഷ്ണുവിനെ എസ്.ഐ മർദിക്കുന്നതും ജീപ്പിലേക്ക് വലിച്ചു കയറ്റുന്നതുമായ ദൃശ്യങ്ങൾ സി.സി ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ അസി. കമീഷണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. 

Tags:    
News Summary - Complaint that the SFI leader was beaten up by the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.