Posted On
date_range Updated On
date_range വയോധികയോട് ലൈംഗികതിക്രമം നടത്തിയെന്ന പരാതി: പ്രതി പിടിയിൽ
കൊല്ലം: വയോധികയോട് ലൈംഗികതിക്രമം നടത്തിയെന്ന പരാതിയിൽ പ്രതി പൊലീസ് പിടിയിൽ. കൊല്ലം കരിക്കോട് സ്വദേശി ജോസ് (45) ആണ് കിളികൊല്ലൂര്‍ പൊലീസിന്‍റെ പിടിയിലായത്.
വീട്ടു ജോലിക്കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗാർഹിക തൊഴിലാളിയായ വയോധികയെയാണ് പ്രതി വഴിമധ്യേ തടഞ്ഞ് നിർത്തിയത്. ബൈക്കിൽ കയറാൻ വിസമ്മതിച്ചപ്പോൾ വയോധികയെ പ്രതി തള്ളിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. വയോധികയെ പ്രതി ബൈക്കില്‍ കയറാന്‍ നിര്‍ബന്ധിച്ചുവെന്നും പരാതിയിൽ പറയുന്നു.
പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.