കൊട്ടിയം: സഹപാഠികളായ യുവതികളെ ദുരൂഹസാഹചര്യത്തിൽ കാണാതായി. ഉമയനല്ലൂർ വാഴപ്പള്ളി സ്വദേശിയായ 18കാരിയും കുണ്ടറ പെരുമ്പുഴ സ്വദേശി 21കാരിയെയുമാണ് കാണാതായത്. കൊല്ലത്ത് സ്വകാര്യ സ്ഥാപനത്തിൽ ഫാഷൻ ഡിസൈനിങ്ങിന് പഠിക്കുകയാണ് ഇരുവരും.
പഠിക്കുന്ന സ്ഥാപനത്തിലേക്ക് പോകാനെന്ന് പറഞ്ഞാണ് ഇരുവരും വീട്ടിൽ നിന്നിറങ്ങിയത്. കുണ്ടറയിൽ നിന്നും വരുന്ന കുട്ടി കൊട്ടിയത്ത് എത്തിയ ശേഷം രണ്ട് പേരും ചേർന്നാണ് പതിവായി കൊല്ലത്തേക്ക് പോയിരുന്നത്. എന്നും വൈകീട്ട് ആറോടെയാണ് മടങ്ങി വീട്ടിലെത്താറുള്ളത്.
ശനിയാഴ്ച ഏറെ വൈകിയും മടങ്ങിയെത്താത്തതിനെ തുടർന്ന് വീട്ടുകാർ കൊട്ടിയം പൊലീസിൽ പരാതി നൽകി. രാത്രി തന്നെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. ഇരുവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നത് അന്വേഷണത്തെ ബാധിച്ചു.
ഉച്ചയോടെ ഒരുകുട്ടിയുടെ ഫോൺ പ്രവർത്തനക്ഷമമായതോടെ കാപ്പിൽ ഭാഗത്താണ് ലൊക്കേഷനെന്ന് തിരിച്ചറിഞ്ഞു. എന്നാൽ പിന്നീട് മൊബൈൽ ഫോണുകൾ സ്വിച്ച് ഒാഫ് ചെയ്ത നിലയിലാണ്. ഇരുവരും വിവാഹിതരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.