തിരുവനന്തപുരം: വടക്കാഞ്ചേരി പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴിചോർത്തിയതായി ഡി.ജി.പിക്ക് അനിൽ അക്കര എം.എൽ.എയുടെ പരാതി. പരാതിക്കാരിയുടെ മൊഴിയുടെ പകർപ്പ് പൊലീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിക്ക് നിമിഷങ്ങൾക്കകം ലഭിച്ചു.
സംസ്ഥാന സെക്രട്ടറി സി.ആർ. ബിജു തയാറാക്കിയ ലിസ്റ്റിലുള്ളവരെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. കേസ് അട്ടിമറിക്കാൻ നേതൃത്വം നൽകിയ പേരാമംഗലം സി.െഎയുടെ പരിധിയിലുള്ള ഉദ്യോഗസ്ഥയെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയത് വിവരം ചോർന്നു കിട്ടാനാണെന്നും പരാതിയിൽ പറയുന്നു.
പൊലീസ് അസോ. സംസ്ഥാന സെക്രട്ടറിയുെടയും സി.െഎ എലിസബത്തിെൻറയും കെ. രാധാകൃഷ്ണെൻറയും കാൾ ലിസ്റ്റ് പരിശോധിക്കണമെന്നും അനിൽ ആവശ്യപ്പെട്ടു.
ഇരയായ യുവതി നൽകിയ മൊഴി എതിരാണെന്ന് മനസ്സിലാക്കി പരാതിക്കാരിയുടെയും ഭർത്താവിെൻറയും മാതാപിതാക്കളെ തൃശൂർ പ്രസ്ക്ലബ്ബിലെത്തിച്ച് പത്രസമ്മേളനം നടത്താനും ഗൂഢാലോചന നടന്നിരുന്നു. എന്നാൽ താൻ ഡി.ജി.പിക്ക് പരാതി കൊടുക്കുന്നതറിഞ്ഞ് പത്രസമ്മേളനം റദ്ദാക്കുകയായിരുന്നെന്നും എം.എൽ.എ പറയുന്നു.
പ്രതികളുടെ സ്വാധീനത്തിൽ പെട്ടവരെ മറ്റി പകരം മികച്ച സേനാംഗങ്ങളെ അന്വേഷണത്തിന് നിയോഗിക്കണമെന്നും അനിൽ അക്കര എം.എൽ.എ പരാതിയിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.