Posted On
date_range Updated On
date_range എം.വി ഗോവിന്ദന്‍റെ ആരോപണത്തിനെതിരെ തട്ടിപ്പ് കേസിലെ പരാതിക്കാരൻ; വ്യക്തിപരമായ ആരോപണങ്ങൾ വഴി കേസിനെ ദുർബലപ്പെടുത്തരുത്
എറണാകുളം: കെ. സുധാകരനെതിരായ എം.വി ഗോവിന്ദന്‍റെ ആരോപണത്തിനെതിരെ മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തുക്കേസിലെ പരാതിക്കാരൻ ഷമീർ. വ്യക്തിപരമായ ആരോപണങ്ങൾ വഴി തങ്ങളുടെ കേസിനെ ദുർബലപ്പെടുത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സുധാകരനെതിരായ ഗോവിന്ദന്‍റെ ആരോപണത്തെ കുറിച്ച് തങ്ങൾക്ക് അറിവില്ല. സുധാകരന്‍റെ സാന്നിധ്യമുണ്ടെന്ന് ആക്ഷേപവുമില്ല. കെ.പി.സി.സി അധ്യക്ഷനെ വ്യക്തിപരമായി ആക്ഷേപിക്കുന്നതിനോട് യോജിപ്പില്ലെന്നും ഷമീർ വ്യക്തമാക്കി.
സാമ്പത്തിക തട്ടിപ്പ് കേസിൽ എബിൻ എബ്രഹാമിനെതിരെ തെളിവുണ്ട്. മോൻസൺ പല തവണ എബിന്‍റെ അക്കൗണ്ടിലേക്ക് പണം കൈമാറി. കെ. സുധാകരന് വേണ്ടി എബിൻ മാസപ്പടി കൈപറ്റി. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ എബിൻ ശ്രമിക്കുന്നുണ്ടെന്നും ഷമീർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.