വർഗീയതയുമായി സമരസപ്പെട്ട്​ മാധ്യമങ്ങൾ മതനിരപേക്ഷത അപകടപ്പെടുത്തുന്നു – പിണറായി

മംഗളൂരു: വർഗീയതയുമായി സമരസപ്പെട്ട്​ മാധ്യമങ്ങൾ മത നിര​േപക്ഷതയെ അപകട​െപ്പടുത്തുകയാണെന്ന്​  മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ നാടിനെ മതനിരപേക്ഷ രാഷ്​ട്രമായി അംഗീകരിക്കാത്ത നിരവധി പേരുണ്ട്​. മതാധിഷ്​ഠിത രാജ്യമാക്കാനാണ്​ ശ്രമം നടക്കുന്നത്​. ഇക്കാര്യത്തിൽ മാധ്യമങ്ങൾ ശരിയായ പക്ഷം  പിടിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. കന്നട ദിനപത്രമായ വാർത്താഭാരതിയുടെ പുതിയ ഒാഫീസ്​ കെട്ടിടത്തി​​െൻറ നിർമാണോദ്​ഘാടനം നിർവഹിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിഷ്​പക്ഷമാണെന്ന്​ അവകാശപ്പെടുന്ന മാധ്യമങ്ങൾക്കു പോലും പക്ഷമുണ്ടെന്ന്​ പിണറായി പറഞ്ഞു. മാധ്യമങ്ങളുടെ പക്ഷപാതിത്വം നാടി​​െൻറ നന്മക്കായിരിക്കണം. നാടി​​െൻറ മുന്നേറ്റത്തിന്​ പുരോഗമനപക്ഷത്ത്​ ഉറച്ചുനിന്ന്​ പ്രവർത്തിക്കണം.  സാമ്രാജ്യത്വ താൽപര്യങ്ങൾ സംരക്ഷിക്കാൻ മാധ്യമങ്ങൾ മത്സരിക്കുകയാണ്​. തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന്​ വൻകിട കുത്തകകൾ സ്ഥാപിച്ച മാധ്യമസ്ഥാപനങ്ങളുമുണ്ട്​. താൽപര്യങ്ങളെ സംരക്ഷിക്കുന്നതിനായി അക്രമികളെ വെള്ളപൂശുന്നതിനും മാധ്യമങ്ങൾ ശ്രമിക്കാറുണ്ടെന്നും ഇറാഖ്​ അധിനിവേശം ചൂണ്ടിക്കാട്ടി പിണറായി പറഞ്ഞു.

 ചുരുക്കം വരുന്ന വൻകിടക്കാടുടെ താൽപര്യം സംരക്ഷിക്കുന്നതിനു പകരം മഹാഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരുടെ ഉന്നമനത്തിനാണ്​ മാധ്യമങ്ങൾ ശ്രമിക്കേണ്ടതെന്ന്​ പിണറായി കൂട്ടിച്ചേർത്തു. മംഗളൂരുവില്‍ തനിക്ക് സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയ കര്‍ണാടക സര്‍ക്കാറിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു. കൂടുതല്‍ കാര്യങ്ങള്‍ വൈകുന്നേരം പറയാമെന്നും പിണറായി വിജയന്‍ പറഞ്ഞു.പത്രാധിപര്‍ അബ്ദുസലാം പുത്തിഗെ അധ്യക്ഷത വഹിച്ചു.പി.കരുണാകരന്‍ എം.പി,ത്യക്കരിപ്പൂര്‍ എം.എല്‍.എ എം.രാജഗോപാല്‍,കര്‍ണാടക മന്ത്രിമാരായ ബി.രമാനാഥ റൈ,യു.ടി.ഖാദര്‍,എം.എല്‍.എമാരായ അഭയചന്ദ്ര ജയിന്‍,മൊഹ്​യുദ്ദീന്‍ ബാവ.,ജെ.ആര്‍.ലോബോ,മേയര്‍ ഹരിനാഥ്  തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags:    
News Summary - communal forces threatens secularism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.