കൊല്ലത്ത് കോളറ സ്ഥിരീകരിച്ചു

കൊല്ലം: ചടയമംഗലത്ത് കോളറ സ്ഥിരീകരിച്ചു. ബംഗാൾ സ്വദേശി റവുകുൾ ഇസ്ലാമിനാണ് കോളറാ പിടിപെട്ടത്. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ വയറിളക്കത്തെ തുടർന്ന് ആയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

അതേ സമയം ആരോഗ്യവകുപ്പ് റാപ്പിട് ആക്ഷൻ ടീമിന്‍റെ നേതൃത്വത്തിൽ പകർച്ച വ്യാധി തടയാൻ നടപടികൾ സ്വീകരിച്ചതായി കൊല്ലം ഡപ്പ്യൂട്ടി ഡിഎംഒ ഡോക്ടർ സന്ധ്യ അറിയിച്ചു 

കഴിഞ്ഞ 23 നാണ് വയറിളക്കത്തെ തുടർന്ന് റവുകുൾ ഇസ്ലാമിനെ ആശുപത്രിയിൽ പ്രവേശിപിക്കുന്നത് പരിശോധനാഫലം വന്നപ്പോഴാണ് ഇയാൾക്ക് കോളറ സ്ഥിരീകരിച്ചത്. ഇവർ താമസിച്ചിരുന്ന ലോഡ്ജ് ആരോഗ്യവകുപ്പും ലേബർ വകുപ്പും സീൽ ചെയ്തു. സമീപ പ്രദേശത്തെ ലേബർ ക്യാമ്പുകളിൽ പരിശോധനയും തുടങ്ങി.
 

Tags:    
News Summary - Colera Found In Kollam-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.