Posted On
date_range Updated On
date_range സ്വപ്‌ന സുരേഷിനെതിരെ കോഫെപോസ ചുമത്തി
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെതിരെ കോഫെപോസ ചുമത്തി. നിരന്തരം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തിയവര്‍ക്കെതിരെ ചുമത്തുന്നതാണ് ഈ നിയമം. ഇതിനായി ആഭ്യന്തര സെക്രട്ടറി അനുമതി നല്‍കി.
കോഫെപോസ പ്രകാരം കേസെടുത്ത പ്രതികളെ കരുതല്‍ തടങ്കലിലേക്ക് മാറ്റാന്‍ അന്വേഷണ ഏജന്‍സിക്ക് അധികാരമുണ്ട്.
കോഫെപോസ ചുമത്തിയതോടെ സ്വപ്നയെ കസ്റ്റഡിയില്‍ വാങ്ങാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കാക്കനാട് ജില്ല ജയിലില്‍ എത്തി. തുടര്‍ന്ന് സ്വപ്നയെ കരുതല്‍ തടങ്കലിലായി സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.