'നാളികേര വികസന ബോർഡിൽ കർഷക പ്രതിനിധികളായ ബോർഡ് അംഗങ്ങളുടെ ഒഴിവ് നികത്തണം'

കോഴിക്കോട്: നാളികേര വികസന ബോർഡിൽ കർഷക പ്രതിനിധികളായ ബോർഡ് അംഗങ്ങളുടെ ഒഴിവുകൾ ഉടൻ നികത്തണമെന്ന് നാളികേര കർഷക സമിതി സംസ്ഥാന ഭാരവാഹികളുടെ യോഗം കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിനോട് ആവശ്യപ്പെട്ടു. ബോർഡിൽ കേര കർഷക പ്രധിനിധികളെ ഉൾപെടുത്തണമെന്നും നാളികേര വികസന ബോർഡിന് കോഴിക്കോട് മേഖല ഓഫീസ് സ്ഥാപിക്കണമെന്നും വിർച്വൽ യോഗം ആവശ്യപ്പെട്ടു.

സെപ്റ്റംബർ രണ്ടിനു ലോക നാളികേര ദിനാചരണവും മികച്ച നാളികേര കർഷകരെ ആദരിക്കലും കോഴിക്കോട് വെച്ച് നടത്താനും യോഗം തീരുമാനിച്ചു. മുൻ എം.എൽ.എ ടി.എസ് സെൽവരാജ് ഉത്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് ഇളമന ഹരിദാസ് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ അഡ്വ. എം.കെ. പ്രേംനാഥ് മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം സുരേഷ് ബാബു, കെ.കെ ജോയ്, കെ.സുശീല, പി. ശങ്കരൻ നടുവണ്ണൂർ, ആർ. മനോഹരൻ നായർ, അഡ്വ.ജോഷി ഡേവിഡ്, അനസ് നീലാഞ്ചേരി, നവ്യ സന്തോഷ്, ബിനു എം. ദാസ്, കെ. ടി. ഫ്രാൻസിസ്, ജയകൃഷ്ണൻ പടനായകത്ത്, എൻ.വി.ബി. നായർ, കോല്ലംകണ്ടി വിജയൻ, സി.പി ജോഷി, പി. മോഹൻ ദാസ്, പി.കെ അബ്ദുൽ ലത്തീഫ്, സി. ശ്രീകുമാർ, കെ.പി ഫ്രാൻസിസ്, ഡോ. ത്രേസ്യാമ്മ വർഗീസ്, അംബിക ജയകൃഷ്ണൻ, ചിപ്പി തിലക് എന്നിവർ സംസാരിച്ചു. എസ്.സി.എഫ്.എ സംസ്ഥാന സെക്രട്ടറി പി.പി രാമകൃഷ്ണൻ സ്വാഗതവും കോഴിക്കോട് ജില്ല സെക്രട്ടറി സന്തോഷ്‌ പെരുവാച്ചേരി നന്ദിയും പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.