തിരുവനന്തപുരം: നാളികേര കൃഷിയുടെ വിസ്തൃതിയും ഉല്പാദനവും ഉല്പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതിന് കേരള നാളികേര വികസന കൗണ്‍സില്‍ രൂപവത്കരിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. കൃഷിമന്ത്രി ചെയര്‍മാനായ കൗണ്‍സിലില്‍ കൃഷിയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളുടെയും കേര കര്‍ഷകരുടെയും ഉല്പാദന കമ്പനികളുടെയും പ്രതിനിധികള്‍ അംഗങ്ങളായിരിക്കും. കൗണ്‍സിലിന് ജില്ലതല സമിതികളുണ്ടാകും.
കൃഷിയുടെ വിസ്തൃതി 7.81 ലക്ഷം ഹെക്ടറില്‍നിന്ന് 9.25 ലക്ഷം ഹെക്ടറായി വര്‍ധിപ്പിക്കുക, അത്യുല്പാദന ശേഷിയുളള തൈകള്‍ വെച്ചുപിടിപ്പിക്കുക, ഉല്പാദനക്ഷമത ഹെക്ടറിന് 8500 നാളികേരമായി ഉയര്‍ത്തുക, മൂല്യവര്‍ധന സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് കൗണ്‍സിലിെൻറ ലക്ഷ്യം. ഓരോ വര്‍ഷവും 15 ലക്ഷം വീതം തെങ്ങിന് തൈകള്‍ നടാനും 10വര്‍ഷം ഈ പദ്ധതി തുടരാനും നേരത്തേ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.