Posted On
date_range Updated On
date_range കിളികൾക്ക് തീറ്റ കൊടുക്കാനെത്തിയപ്പോൾ കൂട്ടിൽ മൂർഖൻ
കൂറ്റനാട്: ചാലിശ്ശേരിയിൽ പക്ഷികളുടെ കൂട്ടിൽ മൂർഖനെ കണ്ടെത്തി. ഖദീജ മൻസിലിന് സമീപം പുലിക്കോട്ടിൽ ജോർജിന്റെ വീട്ടിലെ ലവ് ബേർഡ്സിന്‍റെ കൂട്ടിലാണ് പാമ്പ് കയറിയത്.
ഞായറാഴ്ച രാവിലെ കിളികൾക്ക് തീറ്റ കൊടുക്കുന്നതിനായി കൂടിനടുത്ത് ചെന്നപ്പോഴാണ് പാമ്പിനെ കണ്ടത്.
സംഭവമറിഞ്ഞ് വാർഡ് അംഗം വി.എസ്. ശിവാസ്, പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി എന്നിവർ സ്ഥലത്തെത്തി. ഏകദേശം മൂന്ന് വയസ്സ് പ്രായമുള്ള മൂർഖനെ പാമ്പ് പിടുത്തക്കാരൻ പെരുമ്പിലാവ് രാജൻ എത്തി പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.