Posted On
date_range Updated On
date_range കെ-റെയിൽ സർവേയുടെ പേരിൽ സഹകരണ സംഘങ്ങൾ വായ്പ നിഷേധിക്കരുത് -മന്ത്രി വി.എൻ. വാസവൻ
തിരുവനന്തപുരം: കെ-റെയിൽ ഭൂസർവേയുടെ ഭാഗമായി കല്ലിട്ട ഭൂമിക്ക് വായ്പ നിഷേധിക്കാൻ പാടില്ലെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഭൂമി ഏറ്റെടുത്താൽ ബാങ്കിനുള്ള ബാധ്യതകൾ തീർത്ത ശേഷമാകും നടപടികൾ. അതുകൊണ്ട് തന്നെ വായ്പ നൽകിയാലും ബാങ്കിന് നഷ്ടമുണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു.
എറണാകുളത്ത് വിദ്യാർഥികളെ പുറത്താക്കി ജപ്തി നടത്തിയ മൂവാറ്റുപുഴ അർബൺ ബാങ്കിന്റെ നടപടിയിൽ കേരള ബാങ്കിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. താമസിക്കാൻ ഇടം നൽകാതെ ആരെയും ജപ്തിയിലൂടെ ഇറക്കിവിടാൻ പാടില്ലെന്നതാണ് സർക്കാർ നയമെന്നും മന്ത്രി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.