സഹകരണ സംഘം ജീവനക്കാരൻ ഓടയിൽ മരിച്ച നിലയിൽ

അഞ്ചല്‍: സഹകരണ സംഘം ജീവനക്കാരനെ വീടിന് സമീപം റോഡരികിലെ ഓടയിൽ മരിച്ച നിലയിൽ കാണപ്പെട്ടു. തഴമേൽ വൃന്ദാവനത്തിൽ വിപിന്‍ (42) ആണ് മരിച്ചത്. പുലർച്ചെ ഇതു വഴിയെത്തിയ നാട്ടുകാരിൽ ചിലരാണ് മൃതദേഹം കണ്ടത്.വിവരമറിഞ്ഞെത്തിയ പുനലൂർ ഡി.വൈ.എസ്.പി ബി.വിനോദ്, ഏരൂർ എസ്.എച്ച്. ഒ കെ.എസ്‌. അരുൺ, അഞ്ചൽ എസ്.ഐ ജ്യോതിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നിയമനടപടി പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

ഫോറന്‍സിക്, ഡോഗ് സ്ക്വാഡ് സംഘങ്ങളും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.  കോവിഡ് പരിശോധനയും‌ പോസ്റ്റ്മോര്‍ട്ടം നടപടി കളും പൂര്‍ത്തിയാക്കിയ ശേഷം ബുധനാഴ്ച മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് അഞ്ചല്‍ പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കൊല്ലത്ത് പോകുന്നുവെന്ന് പറഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങിയ വിപിനെ കാണാതായതോടെ വീട്ടുകാര്‍ മൊബൈല്‍ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.

വീട്ടിലേക്ക് വരുന്ന വഴി കാല്‍ വഴുതി ഓടയിലേക്ക് വീഴുകയോ  ഏതെങ്കിലും വാഹനം ഇടിച്ചിട്ടതോ ആകാം മരണകാരണം എന്നും പറയപ്പെടുന്നു . പിതാവ് : ശിവരാമ പിള്ള.മാതാവ്: ലളിതമ്മ.ഭാര്യ: അശ്വതി. മകൾ: അതുല്യ.

Tags:    
News Summary - Co-operative employee found dead in stream

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.