കോ​വി​ഡ്: മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്​തികരമെന്ന്​ ആശുപത്രി അധികൃതർ

കോ​ഴി​ക്കോ​ട്​: മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ്​ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​‍െൻറ ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​ര​മാ​യി തു​ട​രു​ന്നു​വെ​ന്ന്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ, മ​രു​മ​ക​ൻ മു​ഹ​മ്മ​ദ്​ റി​യാ​സ്, ചെ​റു​മ​ക​ൻ ഇ​ഷാ​ൻ എ​ന്നി​വ​രും കോ​വി​ഡ്​ ബാ​ധി​ച്ച്​ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. ആ​ർ​ക്കും പ്ര​ശ്​​ന​ങ്ങ​ളൊ​ന്നു​മി​ല്ല.

കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച മു​ഖ്യ​മ​ന്ത്രി​യെ ഏ​പ്രി​ൽ എ​ട്ടി​നാ​ണ്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഒ​പ്പം ഭാ​ര്യ​യും​ ചെ​റു​മ​ക​നും ഉ​ണ്ടാ​യി​രു​ന്നു. ഭാ​ര്യ ക​മ​ല​ക്ക്​ കോ​വി​ഡ്​ ഇ​ല്ലെ​ങ്കി​ലും ചെ​റു​മ​ക​ന്​ കൂ​ട്ടി​രി​ക്കു​ന്ന​തി​നാ​ണ്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. മ​ക​ൾ വീ​ണ​ക്കാ​ണ്​ ആ​ദ്യം രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. വീ​ണ​യും ഭ​ർ​ത്താ​വ്​ റി​യാ​സും നേ​ര​ത്തെ​ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജ്​ പേ​വാ​ർ​ഡ്​ ഒ​ന്നാം നി​ല​യി​ലെ കോ​വി​ഡ്​ വി.​െ​എ.​പി റൂ​മി​ലാ​ണ്​ മു​ഖ്യ​മ​ന്ത്രി​ക്കും കു​ടും​ബ​ത്തി​നും ചി​കി​ത്സാ​സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. ഡോ. ​മു​ബാ​റ​ക്കി​‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ത്തം​ഗ പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘ​മാ​ണ് ചി​കി​ത്സാ​കാ​ര്യ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.

Tags:    
News Summary - CMs health condition is satisfactory says Hospital officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.