കുറ്റം ചെയ്തവരെ കൊടുംകുറ്റവാളികളാക്കി മാറ്റരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കുറ്റം ചെയ്തവരെ കൊടുംകുറ്റവാളികളാക്കി മാറ്റുന്ന ഒരു സാഹചര്യവും ജയിലുകളിൽ ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജയിൽ വകുപ്പിൽ പുതുതായി ചുമതലയേൽക്കുന്ന 101 അസിസ്റ്റന്‍റ് പ്രിസൺ ഓഫിസർ, ഫീമെയിൽ അസിസ്റ്റന്‍റ് പ്രിസൺ ഓഫിസർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേവലം കുറ്റകൃത്യങ്ങൾ ചെയ്തവരെ പാർപ്പിക്കുന്ന ഇടം മാത്രമല്ല ജയിൽ. തടവുകാരുടെ സംശുദ്ധീകരണം ഇവിടെ നടക്കുന്നുണ്ട്. വിചാരണത്തടവുകാരെ കോടതി ശിക്ഷിക്കും വരെ നിരപരാധികളായി കാണണം. അവർക്കെതിരെ മനുഷ്യാവകാശലംഘനം പാടില്ല. അന്തേവാസികൾ നിയമ ലംഘനം നടത്തുന്നത് ഒരു കാരണവശാലും അനുവദിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Tags:    
News Summary - CM says those who committed crimes should not be turned into hardened criminals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.