ഒപ്പമുണ്ടായതിന് എല്ലാവരോടും കടപ്പെട്ടിരിക്കുന്നു, ഹൃദയപൂർവ്വം നന്ദി -മുഖ്യമന്ത്രി

കോഴിക്കോട്​: കോവിഡ്​ മുക്​തി നേടി ആശുപത്രി വിട്ടതിന്​ ശേഷം ഒപ്പമുണ്ടായതിന്​ എല്ലാവരോടും നന്ദി പറഞ്ഞ്​ മുഖ്യമന്ത്രി പിണറായി വിജയൻ. മാനസികമായ വലിയ പിന്തുണയാണ്​ ജനങ്ങളിൽ നിന്ന്​ ലഭിച്ചതെന്നും കോഴിക്കോട് ഗവൺമെന്‍റ്​ മെഡിക്കൽ കോളേജിലെ ഡോക്ടർമാരും മറ്റു ജീവനക്കാരും മികച്ച പരിചരണമാണ്​ ലഭ്യമാക്കിയതെന്നും അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്​ബുക്ക്​ പോസ്​റ്റിന്‍റെ പൂർണരൂപം-

കോവിഡ് രോഗവിമുക്തി നേടിയതിനെത്തുടർന്ന് ഇന്ന് ആശുപത്രിയിലെ ചികിത്സ അവസാനിപ്പിച്ച് വീട്ടിലേയ്ക്ക് മടങ്ങാൻ സാധിച്ചു. മികച്ച രീതിയിലുള്ള പരിചരണമാണ് കോഴിക്കോട് ഗവൺമെൻ്റ് മെഡിക്കൽ കോളേജിലെ ഡോക്ടർമാരും മറ്റു ജീവനക്കാരും ലഭ്യമാക്കിയത്. ഈ ഘട്ടത്തിൽ മാനസികമായ വലിയ പിന്തുണയാണ് ജനങ്ങളിൽ നിന്നും ലഭിച്ചത്. ഒപ്പമുണ്ടായതിന് എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. എല്ലാവരോടും ഹൃദയപൂർവ്വം നന്ദി പറയുന്നു.

Full View

Tags:    
News Summary - CM Pinarayi Vijayan says thanks to all for the support given during covid infection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.