നിലമ്പൂരിലെ റോഡ് ഉദ്ഘാടന വിവാദം: രാഹുൽഗാന്ധിയെ ആരാണ് തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി

മലപ്പുറം: രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യാനിരുന്ന ആറ് റോഡുകളുടെ നിർമാണോദ്ഘാടനം നിലമ്പൂർ എം.എൽ.എ പി.വി. അൻവർ നിർവഹിച്ചതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. ഏത് പദ്ധതിയുടെ ഉദ്ഘാടനമാണെങ്കിലും സംസ്ഥാനമറിയാതെ എങ്ങനെയാണ് നടത്തുക. ആരാണ് രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യണമെന്ന് ആരാണ് തീരുമാനിച്ചത്​? കേന്ദ്രവും സംസ്ഥാനവും ചേർന്നുള്ള ഫണ്ട് ഉപയോഗിക്കുന്ന പദ്ധതി സംസ്ഥാനമറിയാതെ ഉദ്ഘാടനം പറ്റില്ല. എം.പി. ഫണ്ടാണെങ്കിൽ അവരുടെ സൗകര്യത്തിനനുസരിച്ച് ചെയ്യാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം നിർമിക്കുന്ന റോഡുകളുടെ നിർമാണോദ്ഘാടനമാണ് വിവാദമായത്. ഈപദ്ധതിയിൽ 40 ശതമാനം സംസ്ഥാന സർക്കാറിന്റെതാണ്. എന്നിട്ടും രാഹുൽ ഗാന്ധിയെ ക്ഷണിച്ച ഉദ്ഘാടന പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചില്ലെന്നായിരുന്നു അൻവറിന്റെ വാദം. ഇതേ തുടർന്നാണ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നതിന്റെ തലേന്ന് പി.വി. അൻവർ മുൻകൂർ ഉദ്ഘാടനം നടത്തിയത്.

നവകേരള സദസ് നാളെ ഇവിടെ നടക്കാനിരിക്കെ തലേന്ന് രാഹുൽ ഗാന്ധിയെ തിരക്കിട്ട് വിളിച്ചുവരുത്തി ഉദ്ഘാടനം നടനത്താനുള്ള നീക്കം രാഷ്ട്രീയ നാടകമാണെന്ന് ആരോപിച്ചാണ് അൻവർ തലേന്നുതന്നെ നിർമാണോദ്ഘാടനം നിർവഹിച്ചത്.

Tags:    
News Summary - CM defends Anwar in Nilambur road inauguration controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.