മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും കൂടിക്കാഴ്​ച നടത്തി -VIDEO

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനും നാലു​ മന്ത്രിമാരും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശ​​െൻറ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. ​െവള്ളാപ്പള്ളി 54 വർഷമായി പ്രസിഡൻറായിരിക്കുന്ന കണിച്ചുകുളങ്ങര ദേവ ീക്ഷേത്രത്തില്‍ ടൂറിസം വകുപ്പ്​ അനുവദിച്ച പദ്ധതി ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴാണ്​ മുഖ്യമന്ത്രി മന്ത്രിമാര ുമായി വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയത്​. അഞ്ച്​ മിനി​റ്റോളം അവിടെ ചെലവഴിച്ചിട്ടാണ്​ ഉദ്​ഘാടന സ്ഥലത്തേക്ക ്​ പോയത്​. മന്ത്രിമാരായ തോമസ് ഐസക്, ജി. സുധാകരന്‍, പി. തിലോത്തമന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരാണ്​ മുഖ്യമന് ത്രിക്കൊപ്പം ഉണ്ടായിരുന്നത്​.

സർക്കാറി​​െൻറ ആയിരംദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ വിവിധയിടങ്ങളിൽ എട ്ടു​ പദ്ധതികളുടെ ഉദ്​ഘാടനത്തിനായാണ്​ മുഖ്യമന്ത്രി എത്തിയത്​. ആദ്യത്തെ പരിപാടി കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ പിൽഗ്രിം ഫെസിലിറ്റേഷൻ സ​െൻറർ നിർമാണോദ്​ഘാടനം ആയിരുന്നു. 3. 33 കോടി രൂപ ചെലവഴിച്ചാണ് സര്‍ക്കാര്‍ ഫെസിലിറ്റേഷന്‍ സ​െൻറര്‍ നിര്‍മിക്കുന്നത്‌. മുഖ്യമന്ത്രിയായശേഷം ആദ്യമായാണ് പിണറായി വെള്ളാപ്പള്ളിയുടെ വീട്ടിലെത്തുന്നത്. ലോക്​സഭ തെര​ഞ്ഞെടുപ്പ്​ അടുത്ത സാഹചര്യത്തിൽ പിണറായിയുടെ സന്ദർശനത്തിന്​ ഏറെ രാഷ്​ട്രീയപ്രാധാന്യമുണ്ട്​. എൻ.എസ്​.എസ്​ ജനറൽ സെക്രട്ടറി സുകുമാരൻ നായരും സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനും കടുത്ത വാക്​പോര്​ തുടരുന്നതിനിടയിലെ ഇൗ സന്ദർശനം പ്രസക്​തി ഏറെ.

മുന്നാക്ക സംവരണ വിഷയത്തിലടക്കം എൻ.എസ്​.എസിന്​ അനുകൂല നിലപാടുകൾ സ്വീകരിച്ചിട്ടും ശബരിമല വിഷയത്തിൽ ഇടതുപക്ഷ സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന നയമാണ്​ എൻ.എസ്​.എസ്​ നേതൃത്വം തുടക്കം മുതൽ സ്വീകരിച്ചത്​. എന്നാൽ, ശബരിമല സ്​ത്രീപ്രവേശനത്തിലടക്കം തുടക്കം മുതൽ സർക്കാർ അനുകൂലനിലപാടാണ്​ എസ്​.എൻ.ഡി.പി നേതൃത്വത്തിന്​. വനിതാമതിലിലടക്കം എസ്​.എൻ.ഡി.പി സർക്കാറുമായി സഹകരിച്ചു.

ക്ഷേത്രാചാരങ്ങൾ ഓരോ കാലത്തും ലംഘിക്കപ്പെടുന്നുണ്ട് -പിണറായി വിജയൻ
ചേർത്തല: ആചാരങ്ങളൊന്നും മാറാൻ പാടി​െല്ലന്ന് പറയുന്ന ഈ കാലത്ത് ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ് കണിച്ചുകുളങ്ങര ക്ഷേത്ര ചരിത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണിച്ചുകുളങ്ങരയിൽ സംസ്ഥാന ടൂറിസം വകുപ്പ് നിർമിക്കുന്ന പിൽഗ്രിം ഫെസിലിറ്റേഷൻ സ​െൻററി​​െൻറ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.ജാതിവ്യവസ്ഥയുടെ ഉച്ചനീചത്വങ്ങൾ നിലനിന്ന കാലത്ത് ക്ഷേത്ര ഉടമകളായ ബ്രാഹ്മണ കുടുംബം താഴ്ന്ന ജാതിയിൽപെട്ടൊരാളെ പൂജാകർമങ്ങൾ പഠിപ്പിച്ച് ക്ഷേത്രം കൈമാറിയെന്ന കണിച്ചുകുളങ്ങര ക്ഷേത്രചരിത്രം ആചാരങ്ങളൊന്നും മാറാൻ പാടില്ലെന്ന്​ പറയുന്ന ഈ കാലത്ത് ശ്രദ്ധേയമാണ്. പിന്നീട്, കോഴിയെ വെട്ടുന്നതും മൃഗബലിയും വേണ്ടെന്നുവെച്ചു.

അങ്ങനെ ആചാരങ്ങളെല്ലാം മാറിയതുകൊണ്ട് ദേവിയുടെ ശക്തി കുറയുകയല്ല കൂടുകയാണ് ചെയ്തതെന്ന് ക്ഷേത്ര ഭാരവാഹികൾതന്നെ പറയുന്നു. പിൽഗ്രിം ഫെസിലിറ്റേഷൻ സ​െൻററി​​െൻറ ഒന്നാംഘട്ടത്തിനാണ് 3.5 കോടി അനുവദിച്ചതെന്നും രണ്ടാം ഘട്ടത്തിന് രണ്ടുകോടി രൂപ അനുവദിക്കുന്നതായും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
കേരള രാഷ​്​ട്രീയത്തിൽ സംഘടിത വോട്ടുബാങ്കി​​െൻറ ശക്തിയെ എല്ലാ ഭരണാധികാരികളും ഭയപ്പെട്ടപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ അതിനെതിരെ പോരാടി വിജയി​െച്ചന്ന് സ്വാഗതം പറഞ്ഞ കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡൻറ്​ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

സംഘടിത വോട്ടുബാങ്ക് ശക്തിയിൽ പാർശ്വവത്​കരിക്കപ്പെട്ട അസംഘടിത വിഭാഗം സാമൂഹിക പിന്നാക്കാവസ്ഥയുടെ ഇരകളായി മാറി. ഇതിനെതിരായ നവോത്ഥാനമാണ് ആധുനിക കേരളം ആവശ്യപ്പെടുന്നത്. ആ നിലയിലേക്ക്​ കേരള രാഷ്​ട്രീയത്തെ രൂപപ്പെടുത്താൻ ത​േൻറടം കാണിച്ച പിണറായി വിജയന് കേരളത്തിലെ നവോത്ഥാന, പുരോഗമന പ്രസ്ഥാനങ്ങളുടെ പിന്തുണ ഉണ്ടാകും. എഴുന്നള്ളത്തിനിടെ അപകടമുണ്ടാകുന്നതുകണ്ട് ഇൗ ക്ഷേത്രത്തിൽ ആറാട്ടിന് ആന എഴുന്നള്ളത്ത് വേണ്ടെന്നുവെച്ചു. ഒരു ദേവീകോപവും ഉണ്ടായില്ല. ദേവിക്ക് ശക്തി കൂടിയിട്ടേയുള്ളൂവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Full View
Tags:    
News Summary - CM and Vellappalli Met today - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.