കോവിഷീൽഡ്​ വാക്​സിൻ രണ്ടാം ഡോസ്​ നാലാഴ്ചക്കകം എടുക്കാമെന്ന​ ഹൈകോടതി വിധിയിൽ പൂർണ യോജിപ്പെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഷീൽഡ്​ വാക്​സിൻ രണ്ടാം ഡോസ്​ വാക്​സിൻ നാലാഴ്ചക്കകം എടുക്കാമെന്ന ഹൈകോടതി വിധിയിൽ പൂർണ യോജിപ്പാണ്​ സംസ്ഥാന സർക്കാറിനുള്ളതെന്ന്​ മുഖ്യമന്ത്രി. ഇക്കാര്യത്തിൽ കേന്ദ്രസർക്കാറാണ്​ തീരുമാനമെടുക്കേണ്ടത്​. ഇതുമായി ബന്ധപ്പെട്ട്​ ചീഫ്​ സെക്രട്ടറിയും ആരോഗ്യ സെക്രട്ടറി കേന്ദ്രസർക്കാറുമായി ബന്ധപ്പെടും.

സംസ്ഥാനത്ത്​ ആകെ വാക്സിനേഷന്‍ 3 കോടി ഡോസ് കടന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് വൈകുന്നേരം വരെ ആകെ 3,01,00,716 ഡോസ് വാക്സിനാണ് നല്‍കിയത്. അതില്‍ 2,18,54,153 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 82,46,563 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ്നല്‍കിയത്.

18 വയസിന് മുകളിലുള്ള 76.15 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്സിനും 28.73 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ജനസംഖ്യാനുപാതികമായി ഇത് യഥാക്രമം 61.73 ശതമാനവും 23.30 ശതമാനവുമാണ്. നമ്മുടെ വാക്സിനേഷന്‍ ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. ഇന്ത്യയിലെ വാക്സിനേഷന്‍ ഒന്നാം ഡോസ് 41.45 ശതമാനവും (53,87,91,061) രണ്ടാം ഡോസ് 12.70 ശതമാനവുമാണ് (16,50,40,591).

വാക്സിന്‍ ക്ഷാമം കാരണം കഴിഞ്ഞ ദിവസങ്ങളില്‍ വാക്സിനേഷനില്‍ തടസം നേരിട്ടു. എന്നാല്‍ ഇന്നലെ 10 ലക്ഷം ഡോസ് വാക്സിന്‍ എത്തിയതോടെ ഇന്ന് മുതല്‍ വാക്സിനേഷന്‍ കാര്യമായി നടന്നു വരികയാണ്. കോവിഷീല്‍ഡ്/ കോവാക്സിന്‍ എന്നിവയുടെ രണ്ടാമത്തെ ഡോസ് കാലതാമസം കൂടാതെ എല്ലാവരും എടുക്കേണ്ടതാണ്. രണ്ട് വാക്സിനുകളും മികച്ച ഫലം തരുന്നവയാണെന്ന​​ും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - CM agrees with High Court order to take second dose of Covishield vaccine within four weeks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.