തിരുവനന്തപുരം: സത്യപ്രതിജ്ഞക്കുശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യം പോയത് രാജ്ഭവനിലേക്ക്. ഗവർണറുടെ പതിവ് ചായസൽക്കാരത്തിൽ പെങ്കടുക്കുന്നതിനായിരുന്നു ഇൗ യാത്ര. ചടങ്ങ് പൂർത്തിയാക്കി ഗവർണർ രാജ്ഭവനിലേക്ക് മടങ്ങിയതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്ര. ഔദ്യോഗിക വാഹനത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനിലേക്ക് തിരിച്ചത്.
രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും സ്വീകരിച്ചു. കുടുംബാംഗങ്ങൾക്കൊപ്പമാണ് മന്ത്രിമാർ എത്തിയത്. ചീഫ് സെക്രട്ടറി വി.പി. ജോയ്, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരും പങ്കെടുത്തു.
ലളിതമായ ചായസൽക്കാരത്തിനുശേഷം ആദ്യ മന്ത്രിസഭ യോഗത്തിനായി എല്ലാവരും സെക്രേട്ടറിയറ്റിലെത്തി. മന്ത്രിസഭ യോഗത്തിനുമുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ സെക്രേട്ടറിയറ്റ് നോർത്ത് ബ്ലോക്കിൽ മൂന്നാംനിലയിലുള്ള സ്വന്തം ഒാഫിസിലെത്തി ചുമതലയേറ്റു. അത്യാവശ്യം ഫയൽ പരിശോധിച്ചശേഷം പുതിയ മന്ത്രിസഭയുടെ ആദ്യയോഗത്തിൽ പെങ്കടുക്കുന്നതിന് കാബിനറ്റ് ഹാളിലേക്ക് മുഖ്യമന്ത്രി എത്തിയപ്പോഴേക്കും മറ്റ് മന്ത്രിമാരെല്ലാം എത്തിയിരുന്നു.
വൈകീട്ട് ആറോടെ തുടങ്ങിയ യോഗം ഒന്നരമണിക്കൂറോളം നീണ്ടു. ആരും വിവാദത്തിൽ പെടാതെ സൂക്ഷിക്കണമെന്നും വിഷയങ്ങൾ നന്നായി പഠിക്കണമെന്നും യോഗത്തിെൻറ തുടക്കത്തിൽ തന്നെ സഹപ്രവർത്തകരെ മുഖ്യമന്ത്രി ഉപദേശിച്ചു.
തുടർന്ന് ആദ്യ മന്ത്രിസഭ തീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി വാർത്തസമ്മേളനം നടത്തി. അപ്പോഴേക്കും പുതിയ മന്ത്രിമാരുടെ ഒാഫിസുകൾ നിശ്ചയിച്ചുള്ള സർക്കാർ ഉത്തരവും പുറത്തിറങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.