ചിക്കൻ കറിയിൽ ഗ്രേവി കുറഞ്ഞു; തിരുവനന്തപുരത്ത് ഹോട്ടൽ ജീവനക്കാരന് മർദനം

തിരുവനന്തപുരം: ചിക്കൻ കറി അളവിൽ കുറഞ്ഞുപോയെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് ഹോട്ടൽ ജീവനക്കാരന് മർദനം. കാട്ടാക്കട നക്രാംചിറയിലെ മയൂർ ഹോട്ടലിലാണ് സംഭവം. നാലംഗ സംഘമാണ് ആക്രമണം നടത്തിയത്.

തിങ്കളാഴ്ച ഉച്ചക്ക് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ രണ്ടു പേർ ചിക്കൻ പെരട്ടും പൊറോട്ടയും പാർസൽ വാങ്ങിയാണ് മടങ്ങിയത്. പിന്നീട് ഇവരും മറ്റു രണ്ടുപേരും എത്തി, ചിക്കൻ കറിക്കൊപ്പം ഗ്രേവി കുറഞ്ഞു പോയെന്ന് പരാതി പറഞ്ഞു. ഗ്രേവി തരാമെന്ന് ജീവനക്കാർ പറഞ്ഞെങ്കിലും പണം തിരികെ നൽകണമന്നാണ് സംഘം ആവശ്യപ്പെട്ടത്.

ഇതോടെ ജീവനക്കാരുമായി വാക്കുതർക്കം ആരംഭിച്ചു. മർദനത്തിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കും പരിക്കേറ്റു. ഭക്ഷണവും ഹോട്ടൽ ഫർണിച്ചറുകളും നശിപ്പിച്ചു. പരിക്കേറ്റവരെ കാട്ടാക്കട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടലുടമയുടെ പരാതിയിൽ കാട്ടാക്ക പൊലീസ് കേസെടുത്തിട്ടുണ്ട്. 

Tags:    
News Summary - clash in kattakkada rest restaurant for chicken gravy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.