Posted On
date_range Updated On
date_range വാഷ്ബേസിനിൽ മൂത്രമൊഴിക്കുന്നത് തടഞ്ഞതിന് കോഴിക്കോട്ട് ഹോട്ടൽ അടിച്ചു തകർത്തു
കോഴിക്കോട്: ഹോട്ടലിലെ വാഷ് ബേസിനില്‍ മൂത്രമൊഴിക്കുന്നത് ജീവനക്കാർ തടഞ്ഞതിന് യുവാക്കള്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു. കോഴിക്കോട് കാക്കൂർ കുമാരസാമിയിലാണ് സംഭവം. ആക്രമണത്തിൽ രണ്ടു ജീവനക്കാർക്ക് പരിക്കേറ്റു. പുതിയാപ്പ സ്വദേശി ശരത് (25), കടലൂർ സ്വദേശി രവി എന്നിവരെ കാക്കൂർ പൊലീസ് പിടികൂടി.
ആക്രമണം നടത്തിയ യുവാക്കൾ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. മുഖം കഴുകാൻ പോയപ്പോൾ പ്രതികളിലൊരാളായ രവി വാഷ്ബേസിനിലേക്ക് മൂത്രമൊഴിച്ചു. ഇത് ഹോട്ടൽ ജീവനക്കാർ ചോദ്യം ചെയ്തു.
തുടർന്ന് പ്രകോപിതരായ പ്രതികൾ ജീവനക്കാരെ മർദിച്ചു. ഹോട്ടൽ അടിച്ചു തകർക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.