പട്ടാമ്പി നേർച്ചക്കിടെ സംഘർഷം, വാഹനത്തിൽ നിന്ന് ആന വിരണ്ടോടി; തമിഴ്നാട് സ്വദേശിക്ക് ചവിട്ടേറ്റു, പശുക്കളെയും ആടിനെയും കൊന്നു

പാലക്കാട്: പട്ടാമ്പിയിൽ നേർച്ചക്ക് എത്തിച്ച ആനയെ തിരികെ കൊണ്ടു പോകുമ്പോൾ ലോറിയിൽ നിന്ന് വിരണ്ടോടി. ആനയുടെ ചവിട്ടേറ്റ് തമിഴ്നാട് സ്വദേശിക്ക് പരിക്കേറ്റു. ആടിനെ മേൽക്കാനെത്തിയതിനിടെ വയലിൽ വിശ്രമിച്ച ആളെയാണ് ആന ആക്രമിച്ചത്. രണ്ട് പശുക്കളെയും ഒരാടിനെയും ആന ചവിട്ടി കൊന്നു. വീടുകൾക്കും കടകൾക്കും നേരെയും ആന ആക്രമണം നടത്തി.

ഇന്ന് പുലർച്ചെ പാലക്കാട് വടക്കുംമറി ഭാഗത്താണ് സംഭവം. നേർച്ചക്ക് കൊണ്ടുവന്ന ആനയെ തിരികെ കൊണ്ടു പോകുമ്പോൾ ലോറി ഡ്രൈവർ ചായ കുടിക്കാൻ വാഹനം നിർത്തിയിരുന്നു. ഈ സമയം ലോറിയിൽ നിന്ന് ആന ഇറങ്ങിയോടുകയായിരുന്നു. അമ്പാട് എന്ന പ്രദേശത്തെ പറമ്പിൽ നിൽക്കുന്ന ആനയെ തളക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

അതിനിടെ, പട്ടാമ്പി നേർച്ചക്കിടെ ആഘോഷ കമ്മിറ്റികൾ തമ്മിലുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു. ആനപ്പുറത്ത് ഇരുന്ന യുവാവിനെ ആക്രമിക്കാനും ശ്രമം നടന്നു. ഇതിന് പിന്നാലെ പൊലീസ് ലാത്തിവീശി. സംഘർഷത്തിൽ പൊലീസുകർ ഉൾപ്പെടെ പത്തിലധികം പേർക്ക് പരിക്കേറ്റു.

അതേസമയം, സംഘർഷത്തിന്‍റെ കാരണം വ്യക്തമല്ലെന്നും ദൃശ്യങ്ങൾ പരിശോധിച്ച് കേസെടുക്കുമെന്നും ഷൊർണൂർ ഡിവൈ.എസ്.പി അറിയിച്ചു.

Tags:    
News Summary - Clash during Pattambi festival, elephant mauls; A native of Tamil Nadu was kicked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.