വിഴിഞ്ഞത്ത് സമരക്കാരും ​പൊലീസും തമ്മിൽ സംഘർഷം

തിരുവനന്തപുരം: വിഴിഞ്ഞത്ത് പൊലീസും തുറമുഖ നിർമ്മാണത്തിനെതിരെ സമരം നടത്തുന്നവരും തമ്മിൽ സംഘർഷം. പദ്ധതി പ്രദേശത്തേക്ക് സമരക്കാർ കടക്കാൻ ശ്രമിച്ച​താണ് സംഘർഷത്തിനിടയാക്കിയത്. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണത്തിന്റെ തടസപ്പെടുത്തരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു.

ഉത്തരവിന്റെ അടിസ്ഥാനത്തിൽ പദ്ധതിയുടെ നിർമ്മാണ പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ച സമരക്കാരെ തടയുന്നതിനിടെ സമരക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടാകുകയായിരുന്നു. എന്നാൽ പ്രദേശത്തിനകത്ത് സമരക്കാർ കയറരുതെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും നിർമാണം തടസ്സപ്പെടുത്തരുതെന്നുമാണ് കോടതി പറഞ്ഞിരിക്കുന്നതെന്നും നിലിവിൽ പ്രദേശത്ത് ആരും തൊഴിലിനെത്തിയിട്ടില്ലെന്നും രൂപതാധ്യക്ഷൻ ഫാ.തിയോഡോഷ്യസ് അറിയിച്ചു.

അവകാശത്തിന് വേണ്ടി സമരം ചെയ്യാമെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും അതുപ്രകാരം അവകാശം സ്ഥാപിച്ചെടുക്കാനുള്ള സമരം മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Clash between protestors and police in Vizhinam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.