കോഴിക്കോട്: വടകര ഓർക്കാേട്ടരിയിൽ സി.പി.എം -മുസ്ലിം ലീഗ് സംഘർഷം. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സാക്ഷിപറഞ്ഞ യൂത്ത് ലീഗ് ജില്ല വൈസ് പ്രഡിഡന്‍റ് പി.പി. ജാഫറിന്‍റെ കെട്ടിടം പണി തടഞ്ഞതിനെ തുടർന്നാണ് സംഘർഷം.
കെട്ടിടം പണി ചോദ്യം ചെയ്ത് സി.പി.എം പ്രവർത്തകർ എത്തിയതോടെ ലീഗ് പ്രവർത്തകരും സ്ഥലത്ത് എത്തുകയായിരുന്നു. ഇതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. കുറ്റ്യാടി വടകര റോഡ് വികസനത്തിനായി വ്യാപാരികൾ സ്ഥലം വിട്ടുകൊടുത്തിരുന്നു. ആ സ്ഥലത്ത് കെട്ടിടം പണിയാൻ മുൻസിഫ് േകാടതി ഉത്തരവുണ്ടെന്ന് ജാഫർ പറഞ്ഞു.
മുകളിലെ നിലയുടെ നിർമാണമാണ് സി.പി.എമ്മുകാർ തടഞ്ഞത്. കെട്ടിടത്തിന്‍റെ ഒരു നില മാത്രം പണിയാനാണ് അനുമതി നൽകിയതെന്നും കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് രണ്ടാമത്തെ നില പണിയാൻ ശ്രമിക്കുന്നതെന്നും സി.പി.എം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.