രാ​ജ കു​മാ​ർ, അ​ജീ​ത്

കു​മാ​ർ

പെട്രോൾ പമ്പിൽ സംഘർഷം; രണ്ട് ജീവനക്കാർ പിടിയിൽ

ആ​ലു​വ: പെ​ട്രോ​ൾ വാങ്ങിയതിലെ ത​ർ​ക്കം മൂ​ലം യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ട് പ​മ്പ് ജീ​വ​ന​ക്കാ​ർ പി​ടി​യി​ൽ. ബിഹാ​ർ സ്വ​ദേ​ശി​ക​ളാ​യ രാ​ജ കു​മാ​ർ (20), അ​ജീ​ത് കു​മാ​ർ (19) എ​ന്നി​വ​രെ​യാ​ണ് ആ​ലു​വ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ടു​ങ്ങ​ല്ലൂ​രി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന പാ​ല​ക്കാ​ട് സ്വ​ദേ​ശി മ​ഹേ​ഷി​നെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. 18ന് ​രാ​ത്രി ഒ​മ്പ​തോ​ടെ മു​ട്ടം തൈ​ക്കാ​വ് ഭാ​ഗ​ത്തെ പ​മ്പി​ലാ​ണ് സം​ഭ​വം.

പ​റ​ഞ്ഞ​തി​ലും കൂ​ടു​ത​ൽ തു​ക​ക്ക്​ ജീ​വ​ന​ക്കാ​ര​ൻ സ്കൂ​ട്ട​റി​ൽ പെ​ട്രോ​ള​ടി​ച്ചു. കൈ​വ​ശം അ​ധി​കം തു​ക​യി​ല്ലാ​ത്ത​തി​നാ​ൽ കൂ​ടു​ത​ലാ​യി അ​ടി​ച്ച പെ​ട്രോ​ൾ തി​രി​കെ എ​ടു​ത്തു​കൊ​ള്ളാ​ൻ സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ അ​ടി​ച്ച​തി​ലും കൂ​ടു​ത​ൽ പെ​ട്രോ​ൾ ജീ​വ​ന​ക്കാ​ർ ഊ​റ്റി​യെ​ടു​ത്ത​ത് ചോ​ദ്യം ചെ​യ്ത മ​ഹേ​ഷി​നെ ജീ​വ​ന​ക്കാ​ർ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Clash at Petrol Pump-Two employees arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.