??.??.?? ?????? ????????????

സമസ്ത ട്രഷറര്‍ സി.കെ.എം സാദിഖ് മുസ്​ലിയാര്‍ നിര്യാതനായി

മണ്ണാര്‍ക്കാട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും ഇഖ്‌റഅ് പബ്ലിക്കേഷന്‍ വൈസ് ചെയര്‍മാനുമായ സി.കെ. മുഹമ്മ ദ് സാദിഖ് മുസ്​ലിയാര്‍ നിര്യാതനായി. 80 വയസ്സായിരുന്നു.

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ ക ൗണ്‍സില്‍ പ്രസിഡൻറ്​, അല്‍ മുഅല്ലിം, സന്തുഷ്​ട കുടുംബം, കുരുന്നുകള്‍ എന്നീ മാസികകളുടെ പബ്ലിഷര്‍, സമസ്ത കേരള ഇസ ്​ലാംമത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം, സുന്നി മഹല്ല് ഫെഡറേഷന്‍ നിര്‍വാഹക സമിതി അംഗം, പാലക്കാട് ജി ല്ല സമസ്ത ജനറല്‍ സെക്രട്ടറി, പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ്, എം.ഇ.എ എന്‍ജിനീയറിങ് കോളജ്, നന്തി ജാമിഅ ദാറുസ്സലാം എന്നീ സ്ഥാപനങ്ങളുടെ കമ്മിറ്റി അംഗം, ജാമിഅ പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍, ക്രസൻറ്​ ബോർഡിങ്​ മദ്‌റസ കണ്‍വീനര്‍, പൊട്ടച്ചിറ അന്‍വരിയ്യ അറബിക് കോളജ്, മണ്ണാര്‍ക്കാട് ദാറുന്നജാത്ത് യതീംഖാന കമ്മിറ്റി വല്ലപ്പുഴ എന്നീ സ്ഥാപനങ്ങളുടെ വൈസ് പ്രസിഡൻറ്​ എന്നീ നിലകളിൽ പ്രവർത്തിച്ചു.

പള്ളിപ്പുറം ദാറുല്‍ അന്‍വാര്‍ ഇസ്​ലാമിക് കോംപ്ലക്‌സ്, തലശ്ശേരി എം.എസ്.എ ബനാത്ത് യതീംഖാന, കോടനാട് സിദ്ദീഖുല്‍ അക്ബര്‍ ബനാത്ത് യതീംഖാന, കൊണ്ടൂര്‍ക്കര നൂറുല്‍ ഹിദായ ഇസ്​ലാമിക് സ​െൻറര്‍, കാരാകുര്‍ശ്ശി ദാറുത്തഖ്​വ യതീംഖാന, അട്ടപ്പാടി ശംസുല്‍ ഉലമ ഇസ്​ലാമിക് സ​െൻറര്‍ എന്നിവയുടെ ജനറല്‍ സെക്രട്ടറിയാണ്.

മണ്ണാര്‍ക്കാട് പെരുമ്പടാരി ഗവ. സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കുമരംപുത്തൂര്‍, പരപ്പനങ്ങാടി പള്ളി ദര്‍സുകള്‍ക്ക് ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ഉപരിപഠനം നടത്തി. ഇ.കെ. അബൂബക്കര്‍ മുസ്​ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്​ലിയാര്‍ എന്നിവരുടെ ശിഷ്യനാണ്. പാണക്കാട് ഉമറലി ശിഹാബ് തങ്ങള്‍, സമസ്ത ജംഇയ്യുത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്​ലിയാര്‍ എന്നിവർ സഹപാഠികളാണ്. 1967 മുതല്‍ 78 വരെ പാലക്കാട് ജന്നത്തുല്‍ ഉലൂം അറബിക് കോളജ് അധ്യാപകനായിരുന്നു. തുടര്‍ന്ന് മണ്ണാര്‍ക്കാട് ദാറുന്നജാത്ത് യതീംഖാന പ്രിന്‍സിപ്പൽ, കുളപ്പറമ്പ് ജുമാമസ്ജിദ്, പട്ടാമ്പി ജുമാമസ്ജിദ് മുദരിസ് പെരുമ്പടപ്പ് പുത്തന്‍പള്ളി അഷ്‌റഫിയ അറബിക് കോളജ് പ്രിന്‍സിപ്പൽ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.

പിതാവ്​: മുണ്ടേക്കരാട് സൂപ്പി അഹമ്മദ്​. മാതാവ്​: ആമിന.
ഭാര്യ: ജമീല. മക്കള്‍ സുമയ്യ, സരിയ്യ, സുഹൈല്‍, സഹ്​ല, ഷമീമ, സദഖത്തുല്ല. മരുമക്കള്‍: പി.പി. ഹംസ ഫൈസി, കെ.സി. അബൂബക്കര്‍ ദാരിമി, ടി.ടി. ഉസ്മാന്‍ ഫൈസി, എം.ടി. മുസ്തഫ അഷ്‌റഫി, വഹീദ, മജീദ ഫര്‍സാന.

Tags:    
News Summary - ckm sadik musliyar died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.