പയ്യന്നൂർ: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും തളിപ്പറ മ്പ് രാജരാജേശ്വര ക്ഷേത്രത്തിലും ദർശനം നടത്തി. ശനിയാഴ്ച വൈകീട്ട് ആറിനാണ് ഭാര്യ രൂപാഞ്ജലിക്കൊപ്പം ചീഫ് ജസ്റ് റിസ് പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ എത്തിയത്. ഉച്ചയോടെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ അദ്ദേഹം കാർ മാർഗമാണ് പയ്യന്നൂരിലെത്തിയത്.
രേവതി നക്ഷത്രക്കാരനായ രഞ്ജൻ ഗൊഗോയും പുണർതം നക്ഷത്രക്കാരിയായ ഭാര്യ രൂപാഞ്ജലിയും ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളായ വേൽ ഒപ്പിക്കൽ, പട്ട് ഒപ്പിക്കൽ, നെയ്യമൃത്, നെയ്വിളക്ക് തുടങ്ങിയവ നടത്തി. തുടർന്ന് ക്ഷേത്രത്തിൽ തൊഴുതിറങ്ങി. ജ്യോത്സ്യൻ എ.വി. മാധവപൊതുവാളും കുടുംബവും ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസറും ട്രസ്റ്റ് ബോർഡ് അംഗങ്ങളും ചീഫ് ജസ്റ്റിസിനൊപ്പമുണ്ടായിരുന്നു.
പിന്നീടാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെത്തിയത്. ഇവിടെ പൊന്നുംകുടം സമർപ്പിക്കൽ വഴിപാട് നടത്തിയശേഷം രാത്രിയോടെ തിരിച്ചുപോയി. അതീവ രഹസ്യമായാണ് ചീഫ് ജസ്റ്റിസ് രണ്ട് ക്ഷേത്രങ്ങളിലുമെത്തിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.