പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമി ഫോര്‍ സിവില്‍ സർവിസസ് ഓഫിസ് കെട്ടിടം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു
പെരിന്തല്‍മണ്ണ: മലബാറിലെ വിവിധ ജില്ലകളില്‍നിന്നെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി രാജ്യത്തെ ആദ്യത്തെ സൗജന്യ സിവില്‍ സർവിസസ് അക്കാദമി പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമി ഫോര്‍ സിവില്‍ സർവിസസ് നാടിന് സമര്‍പ്പിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
പെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശ്ശി ഐ.എസ്.എസ് വിദ്യാഭ്യാസ സമുച്ചയത്തില്‍ നടന്ന ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. മലബാറിലെ ഏഴ് ജില്ലകളില്‍നിന്ന് വിവിധ മത്സര പരീക്ഷകളിലൂടെ തെരഞ്ഞെടുക്കപ്പെട്ട 100 വിദ്യാർഥികള്‍ക്കുള്ള ക്ലാസുകളും ഔദ്യോഗികമായി ആരംഭിച്ചു. നജീബ് കാന്തപുരം എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഓഫിസ് കെട്ടിടം മന്ത്രി കെ. രാജനും സ്റ്റുഡന്റ്സ് ലോഞ്ച് ഓൺലൈനായി മന്ത്രി പി.എ. മുഹമ്മദ് റിയാസും ഡിജിറ്റല്‍ സ്റ്റുഡിയോ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പിയും പി.ബി നായര്‍ സ്മാരക ലൈബ്രറി ഉദ്ഘാടനം പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ഡിജിറ്റല്‍ ക്ലാസ്റൂം ഷാഫി പറമ്പില്‍ എം.എല്‍.എയും ഹോസ്റ്റല്‍ ഉദ്ഘാടനം നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണനും റൂഫ് ടോപ് സ്റ്റഡി സര്‍ക്കിള്‍ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളും ഉദ്ഘാടനം ചെയ്തു.
സിവില്‍ സര്‍വിസ് അക്കാദമി ഗവേണിങ് ബോഡി ചെയര്മാന് ഫൈസല്‍ കൊട്ടിക്കോളന്, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. മുൻമന്ത്രി നാലകത്ത് സൂപ്പി, എം.എല്‍.എമാരായ മഞ്ഞളാംകുഴി അലി, ആബിദ് ഹുസൈന് തങ്ങള്‍, ടി.വി. ഇബ്രാഹീം, യു.എ. ലത്തീഫ്, പി. അബ്ദുല്‍ ഹമീദ്, ജില്ല പഞ്ചായത്ത് അധ്യക്ഷ എം.കെ. റഫീഖ, ജില്ല കലക്ടര്‍ വി.ആര്. പ്രേംകുമാര്‍, സബ് കലക്ടര്‍ ശ്രീധന്യ സുരേഷ്, ഹുസൈന് മടവൂര്‍, മുദ്ര എജുക്കേഷനല്‍ സൊസൈറ്റി ഡയറക്ടര്‍ ഡോ. പി. ഉണ്ണീന്‍ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.