Posted On
date_range Updated On
date_range നിപ: സിവിൽ പൊലീസ് ഒാഫീസർ പരീക്ഷ മാറ്റിവെച്ചു
കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മെയ് 26ന് നടക്കേണ്ടിയിരുന്ന സിവിൽ പൊലീസ് ഒാഫീസർ തസ്തികയിലേക്കുള്ള പി.എസ്.സിയുടെ പരീക്ഷ മാറ്റിവെച്ചു. മെയ് 31 വരെ കോഴിക്കോട് ജില്ലയിൽ നടക്കേണ്ടിയിരുന്ന പൊതുപരിപാടികളെല്ലാം മാറ്റിവെക്കാൻ നിർദേശിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പി.എസ്.സിയും പരീക്ഷ മാറ്റിയത്. പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
6,56,058 പേരാണ് സിവിൽ പൊലീസ് ഒാഫീസർ പരീക്ഷക്കായി അപേക്ഷിച്ചിരിക്കുന്നത്. ഇതിൽ 5,25,352 പേരാണ് പരീക്ഷയെഴുതുന്നതിനുള്ള കൺഫർമേഷൻ നൽകിയത്. ഇതിൽ തന്നെ 4,65,352 പേരാണ് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് എടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.